ശൈത്യകാല വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കമിട്ട് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 28/09/2023


കുവൈത്ത് സിറ്റി: ഈ വർഷത്തെ ശൈത്യകാല വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കമിട്ട് ആരോ​ഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ സാന്നിധ്യത്തിൽ അൽ റൗദ ഹെൽത്ത് സെന്ററിലാണ് 2023/2024 സീസണിലെ ശീതകാല വാക്സിനേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം നടന്നത്. ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രധാന നേതൃത്വങ്ങളും പങ്കെടുത്തു. കുവൈത്തിലെ എല്ലാ മേഖലകളെയും ബന്ധപ്പിച്ച് കൊണ്ടുള്ള ഈ വിപുലമായ ക്യാമ്പയിൻ 50-ലധികം ആരോഗ്യ കേന്ദ്രങ്ങളിലായാണ് നടപ്പാക്കുന്നത്.

ഇൻഫ്ലുവൻസ, ന്യുമോണിയ വാക്സിനേഷനുകൾ നൽകുന്നതിനാണ് ക്യാമ്പയിൻ അതീവ ശ്രദ്ധ നൽകുക. അവ ശൈത്യകാലത്ത് വ്യാപകമാണ്. പ്രത്യേകിച്ച് അമിത വണ്ണം, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുള്ള വ്യക്തികൾ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരികകേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വിശദീകരിച്ചു. രോഗത്തിന്റെ തീവ്രത ലഘൂകരിക്കുന്നതിന് ആറ് മാസം മുതൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ ശുപാർശ ചെയ്യുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസാവി വ്യക്തമാക്കി.

Related News