വേശ്യാവൃത്തി; വ്യത്യസ്ത കേസുകളിലായി കുവൈത്തിൽ 30 പ്രവാസികൾ അറസ്റ്റിൽ

  • 28/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഉപയോ​ഗിച്ച് പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഈ അറസ്റ്റുകൾ.

Related News