കുവൈത്തിന്റെ ടൂറിസം രം​ഗത്ത് പുത്തൻ കുതിപ്പ് ലക്ഷ്യമിട്ട് അൽ ബ്ലജാത്ത് ബീച്ച് തുറന്നു

  • 28/09/2023


കുവൈത്ത് സിറ്റി: ടൂറിസം രം​ഗത്ത് പുത്തൻ കുതിപ്പ് ലക്ഷ്യമിട്ട് അൽ ബ്ലജാത്ത് ബീച്ച് തുറന്നു. സന്ദർശകർക്കായി വിനോദ സേവനങ്ങൾ ഉൾക്കൊള്ളുന്ന അൽ ബ്ലജാത്ത് ബീച്ചിന്റെ ഉദ്ഘാടനം ചൊവ്വാഴ്ചയായിരുന്നു. കടൽത്തീരത്ത് കബാനകളും വാട്ടർ പാർക്കും നടപ്പാതകളും ഭക്ഷണശാലകളും നിരവധി റെസ്റ്റോറന്റുകളും കഫേകളും ഉൾക്കൊള്ളുന്നതാണ് പുതിയ സംവിധാനം. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ ബീച്ച് ആസ്വദിക്കാനാകും. പ്രതിദിനം 3,000 സന്ദർശകരാണ് ബീച്ചിന്റെ ശേഷി. www.blajat.kw എന്ന വെബ്സൈറ്റ് വഴിയാണ് എൻട്രി ടിക്കറ്റ് നേടാൻ സാധിക്കുക. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി എല്ലാ സന്ദർശകർക്കും ടിക്കറ്റ് ബൂത്തിൽ നിന്ന് റിസ്റ്റ് ബാൻഡും നൽകും.

Related News