വേശ്യാവൃത്തി; കുവൈത്തില്‍ 34 പ്രവാസികള്‍ അറസ്റ്റിൽ

  • 01/10/2023


കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 34 പ്രവാസികള്‍ അറസ്റ്റിൽ. മഹ്ബൗല, മംഗഫ്, സാൽമിയ, ഫർവാനിയ എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മസാജ് പാര്‍ലറുകളില്‍ നിന്നടക്കമാണ് 16 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പൊതു ധാർമ്മികതയെ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അറസ്റ്റിലായ വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News