എഫ്ഡിഐ രംഗത്ത് സ്തംഭനാവസ്ഥ മറികടക്കുക എന്ന വെല്ലുവിളി നേരിട്ട് കുവൈത്ത്

  • 01/10/2023


കുവൈത്ത് സിറ്റി: വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്‌ഡിഐ) ആകർഷിക്കുന്നതില്‍ വെല്ലുവിളി നേരിട്ട് കുവൈത്ത്. പ്രാഥമികമായി എണ്ണയെ ആശ്രയിക്കുന്നതും മറ്റ് നിരവധി പ്രശ്‌നങ്ങളുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ പൊതുകടം, ഉയർന്ന പ്രതിശീർഷ ജിഡിപി എന്നിങ്ങനെ ശക്തമായ സാമ്പത്തിക സൂചകങ്ങളുള്ള ആഗോളതലത്തിൽ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. പക്ഷേ, ഗണ്യമായ എഫ്ഡിഐ വരവ് ആകർഷിക്കുന്നതിൽ കുവൈത്ത് വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.

ആഗോള എണ്ണ ശേഖരത്തിന്‍റെ ഏകദേശം ഏഴ് ശതമാനവും കുവൈത്തിന്‍റെ കൈവശമാണ് ഉള്ളത്. ജിഡിപി, കയറ്റുമതി, സർക്കാർ വരുമാനം എന്നിവയിൽ എണ്ണ ഗണ്യമായി സംഭാവന ചെയ്യുന്നതും ഈ വരുമാനമാണ്. അതിനാല്‍, എഫ്ഡിഐയുടെ ഒരു പ്രധാന ഭാഗം വലിയ എണ്ണ, വാതക അടിസ്ഥാന സൗകര്യ പദ്ധതികളിലേക്കാണ് ചെലഴവിക്കപ്പെടുന്നത്. പലപ്പോഴും സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News