ലോക സർവകലാശാല റാങ്കിംഗ്; കുവൈത്ത് സർവകലാശാലയുടെ റാങ്കിംഗ് ഇടിഞ്ഞു

  • 01/10/2023



കുവൈത്ത് സിറ്റി: ലോക സർവകലാശാല റാങ്കിംഗിൽ കുവൈത്ത് സർവകലാശാലയുടെ റാങ്കിംഗ് ഇടിഞ്ഞു. 2023, 2022 വർഷങ്ങളിൽ ഇത് 801 നും 1000 നും ഇടയിലായിരുന്നു കുവൈത്ത് കുവൈറ്റ് സർവകലാശാലയുടെ റാങ്ക്. 2021ൽ അത് ആയിരത്തിന് പുറത്തേക്ക് പോയി. 2020ലും സർവകലാശാലയുടെ സ്ഥാനം  801നും ആയിരത്തിനും ഇടയ്ക്കായിരുന്നു. 

ടീച്ചിംഗ് സ്റ്റാൻഡേർഡിൽ 19.5, റിസർച്ച് എൻവയോൺമെന്റ് സ്റ്റാൻഡേർഡിൽ 9.9, റിസർച്ച് ക്വാളിറ്റി സ്റ്റാൻഡേർഡിൽ 55.5, ഇന്റർനാഷണൽ റെപ്യൂട്ടേഷൻ സ്റ്റാൻഡേർഡിൽ 66.4 എന്നിങ്ങനെയാണ് യൂണിവേഴ്സിറ്റി സ്കോർ നേടിയത്. കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ 2024 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ യൂണിവേഴ്സിറ്റി പുരോഗതി കൈവരിച്ചതിന് ശേഷമാണ് ഈ ഇടിവ് വന്നിട്ടുള്ളതെന്നാണ് ശ്രദ്ധേയം.

Related News