സ്വകാര്യ വസതി ലൈസൻസില്ലാത്ത റെസ്റ്റോറന്‍റാക്കി; മദ്യവും പന്നിയിറച്ചിയും വിളമ്പി, അറസ്റ്റ്

  • 01/10/2023


കുവൈത്ത് സിറ്റി: സ്വകാര്യ വസതിയിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്‍റാക്കി നടത്തിയ എട്ട് പേര്‍ അറസ്റ്റിൽ. ലഹരിപാനീയങ്ങളും പന്നിയിറച്ചിയും വില്‍പ്പന നടത്തിയവരാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ പിടിയിലായത്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ ലഹരിപാനീയങ്ങൾ പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയും ചെയ്യുകയായിരുന്നു. 

ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി ലഹരി പാനീയങ്ങൾ, മദ്യം അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവയും ഇവിടെ നിന്ന് അധികൃതർ പിടിച്ചെടുത്തു.

Related News