കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2023-ന്റെ : പേര് വിളമ്പരവും, തീം സോംഗ് പ്രകാശനവും നിർവഹിച്ചു

  • 01/10/2023

 

 
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ `വിളവ് 2023`-ന്റെ പേര് വിളമ്പരവും, തീം സോംഗ്, പ്രോഗ്രാം ഫ്ളയർ എന്നിവയുടെ പ്രകാശനകർമ്മവും, ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ വെച്ച് സെപ്റ്റംബർ 29-നു നിർവ്വഹിച്ചു.

ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിനു ഔദ്യോഗികമായി `വിളവ്-2023` എന്ന് നാമകരണം നൽകികൊണ്ട് അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എം.എൽ.എ. അഡ്വ. ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായിരുന്നു. എം.എൽ.എ. ആയതിനു ശേഷം പ്രഥമ വിദേശസന്ദർശനം നടത്തുന്ന ചാണ്ടി ഉമ്മന്റെ ആദ്യ പൊതുപരിപാടിയായിരുന്നു മഹാ ഇടവകയിലെ ഈ ചടങ്ങുകൾ. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ലിജു കെ. പെന്നച്ചൻ എന്നിവർ നേതൃത്വം നൽകി.  

ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, വിളവ് 2023-ന്റെ ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ജോയിന്റ് ജനറൽ കൺവീനർ ജേക്കബ് തോമസ് വല്ലേലിൽ, പ്രോഗ്രാം കൺവീനർ ജോബി ജോൺ, ഫിനാൻസ് കൺവീനർ ഡോണി വർഗീസ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, കല്ക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, പബ്ളിസിറ്റി കൺവീനർ വർഗീസ് റോയി, പ്രോഗ്രാം ജോയിന്റ് കൺവീനർ ജോൺ പി. എബ്രഹാം, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News