കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമിടയിൽ കാൻസര്‍ രോഗം കൂടുന്നു

  • 02/10/2023


കുവൈത്ത് സിറ്റി: കുവൈത്ത്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ കാൻസർ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയാകുന്നു. കാൻസര്‍ രോഗം ബാധിക്കുന്നവരുടെ വാർഷിക നിരക്ക് ഒന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് വെളിപ്പെടുത്തി. കാൻസർ ബാധിച്ചതായി നേരത്തെ കണ്ടെത്തതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞു. 

പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയും ഉയർന്ന സമൂഹ അവബോധവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഈ വർദ്ധനവിന് കാരണമാകാം. കുവൈത്തിൽ 640 പുതിയ സ്തനാർബുദ കേസുകൾ രേഖപ്പെടുത്തിയതായി ഡോ. അൽ സാലിഹ് പറഞ്ഞു. ഈ കേസുകളിൽ 41 ശതമാനം കുവൈത്തി പൗരന്മാരും 59 ശതമാനം വിദേശികളുമാണ്. വാർഷിക സ്തനാർബുദ ബോധവൽക്കരണത്തിനുള്ള 'നിങ്ങളുടെ ആരോഗ്യമാണ് നിങ്ങളുടെ മൂലധനം' ക്യാമ്പയിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News