അവന്യൂസ് പാലത്തിന്‍റെ തകർച്ച; വീണ്ടും ചര്‍ച്ചയായി ഉദ്യോഗസ്ഥരുടെ അശ്രദ്ധ

  • 02/10/2023


കുവൈത്ത് സിറ്റി: അവന്യൂസ് പാലത്തിന്‍റെ തൂണ് തകര്‍ന്നത് പൊതുമരമാത്ത് മന്ത്രാലയത്തിന് കനത്ത തിരിച്ചടി. ഗസാലി റോഡിന്‍റെയും മുഹമ്മദ് ബിൻ അൽ ഖാസിം റോഡ് സ്ട്രീറ്റിന്‍റെയും ജംഗ്ഷനിലെ അഞ്ചാമത്തെ റിംഗ് റോഡിലെ അവന്യൂസ് പാലത്തിന്റെ തൂണുകളിലൊന്നാണ് ട്രക്ക് ഇടിച്ച് തകർന്നത്. പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെ പരാജയവും അഴിമതിയുമാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശനങ്ങള്‍. മന്ത്രാലയത്തിലെ ചില മുതിർന്ന ജീവനക്കാരുടെ അധികാര ദുർവിനിയോഗവും അശ്രദ്ധയുമാണ് തകർച്ചയ്ക്ക് കാരണമെന്നും വിമര്‍ശനമുണ്ട്. കരാർ നടപ്പാക്കുന്നതിൽ മന്ത്രാലയത്തിന്‍റെ അലംഭാവവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കരാറുകാരൻ കാലതാമസം വരുത്തുകയും സമയം കളയുകയും ചെയ്തു. ഓഗസ്റ്റ് 8 മുതൽ എല്ലാ സ്ട്രക്ച്ചറുകളും നീക്കം ചെയ്യാൻ കൺസൾട്ടിംഗ് എഞ്ചിനീയർ നിരവധി കത്തുകൾ അയച്ചുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News