ഇടുക്കി അസോസിയേഷൻ കുവൈറ്റ് IAK പൊന്നോണം 2023 സംഘടിപ്പിച്ചു

  • 02/10/2023


ജോയ് ആലുക്കാസ് ടൈറ്റിൽ സ്പോൺസർ ആയ മെഗാ പ്രോഗ്രാം വർണ്ണശബളമായ ഘോഷയാത്ര യോടെ ആരംഭിച്ചു. മാവേലിയുടെയും വാമനന്റെയും എഴുന്നള്ളത്ത് 600 ഓളം വരുന്ന ആസ്വാദകരുടെ മനം കവർന്നു. ഇടുക്കി അസോസിയേഷന്റെ രൂപീകരത്തിന് മുഖ്യ പങ്കുവഹിച്ച അന്തരിച്ച ശ്രീ പി ടി തോമസ്സിന്റെ ഭാര്യ ശ്രീമതി ഉമാ തോമസ് MLA കുവൈറ്റിലെ തന്റെ ഹാസ്യ സന്ദർശനത്തിലൂടെ ആശംസകൾ അറിയിച്ചു. അസോസിയേഷന്റെ രക്ഷാധികാരി അഡ്വ ഡീൻ കുര്യാക്കോസ് MP തന്റെ സ്നേഹവും ആശംസകളും വീഡിയോ സന്ദേശത്തിലൂടെ കൈമാറി.

ശ്രീ ജോബിൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ, ജനറൽ സെക്രട്ടറി ശ്രീ മാർട്ടിൻ ചാക്കോ സ്വാഗതം ആശംസിച്ചു. കോഡിനേറ്റർ ഷിജു ബാബു മെഗാ പ്രോഗ്രാമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു.

ജോയ് ആലുക്കാസ് കുവൈറ്റ് കൺട്രി ഹെഡ് ശ്രീ വിനോദ് കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെയും പ്രത്യേകാൽ നേഴ്സിങ് സമൂഹത്തിന്റെയും പ്രവർത്തനങ്ങളെ സ്മരിച്ചുകൊണ്ട് “മനുഷ്യർ ഓർമ്മകളിൽ ജീവിക്കുന്നു എന്നാണ് പറയുന്നത് ഇന്നലെകളിലെ നന്മകളാണ് നാളേക്ക് നമ്മെ നയിക്കുന്നത് " എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് അദ്ദേഹം ഹൃദയസ്പർശിയായ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥി ആയിരുന്ന കുവൈറ്റിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സാമൂഹിക പ്രവർത്തക ശ്രീമതി ഹീൽ ബി ബുഖാരിസ് തൻറെ സന്ദേശത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി അവർ ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പ്രതിപാദിച്ചു.

ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ പ്രമോ വീഡിയോ അസോസിയേഷൻ സീനിയർ മെമ്പർ ടോം ഇടയോടി പ്രകാശനം ചെയ്യുകയും, ശ്രീ നിക്സൺ ജോർജ് ഏഷ്യാനെറ്റ് കുവൈറ്റ് റീജിയണൽ ഹെഡ്, ഇടുക്കി അസോസിയേഷൻ നടത്തുവാൻ പോകുന്ന ഓൺലൈൻ ഡാൻസിങ് കോമ്പറ്റീഷൻ ഫെയർ പ്രകാശന കർമ്മം നിർവഹിച്ചു. ഇടുക്കി അസോസിയേഷൻറെ സീനിയർ മെമ്പർ ശ്രീ ജിജി മാത്യു ഇടുക്കി അസോസിയേഷൻ ഗ്ലോബലിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. ശ്രീ വിനോദ് ഇടുക്കിയുടെ മനോഹാരിതയെ കുറിച്ചും നാഷണൽ അക്കാദമിയുടെ ട്രെയിനിങ് സെൻറർനെ കുറിച്ചും, സാരഥി കുവൈറ്റ് നൽകുന്ന സേവനങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.

വുമൺസ് ഫോറം ചെയർപേഴ്സൺ ശ്രീമതി വിനീത ഔസേപ്പച്ചൻ, അഡ്വൈസറി 'ബോർഡ് ചെയർമാൻ ശ്രീ ബാബു ചാക്കോ, പ്രോഗ്രാം കൺവീനർ ശ്രീ ബിജോ ജോസ്,മറ്റ് വിശിഷ്ട അതിഥികളും കുവൈറ്റിലെ വിവിധ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനകളുടെ നേതാക്കന്മാരും ജില്ലാ സംഘടനകളുടെ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. ശ്രീ എബിൻ തോമസ് നന്ദി അറിയിച്ചു.

പ്രസ്തുത പ്രോഗ്രാമിൽ കേളി വാദ്യകലാപീഠത്തിന്റെ പെണ്ടമേളവും JAK അംഗങ്ങളുടെ തിരവാതിരയും മറക്കാനാവാത്ത അനുഭവം ആസ്വാദകരിൽ പകർന്നു

നസീബ് കലാഭവൻ നടത്തിയ സ്റ്റേജ് ഷോ ആസാധകരിൽ കൗതുകം ഉളവാക്കി. ശ്രീ വിനീത ഔസേപ്പച്ചന്റെ നേതൃത്വത്തിലുള്ള ടീം അദ്ദേഹത്തിന് നൽകിയ സപ്പോർട്ട് പ്രശസ്തനീയമായിരുന്നു.

IAK ചിൽഡ്രൻസ് ഫോറം കോഡിനേറ്റർ ശ്രീമതി രാജി മാത്യുവിന്റെ നേതൃ മികവിൽ സംഘടിപ്പിച്ച ദൃശ്യമനോജ്ഞമായ കലാപരിപാടികൾ മനസ്സുകളെ തൊട്ടുണർത്തി. ഒരു തൂവൽ പക്ഷികൾ എഫ് എം മ്യൂസിക്കിന്റെ ഗാനമേളയും പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെ ദൃശ്യാവിഷ്കാരം ഉൾപ്പെടുത്തിയ നാടൻ പാട്ടും പ്രോഗ്രാമിന്റെ മാറ്റ് വർദ്ധിപ്പിച്ചു. അസോസിയേഷൻ കുടുംബങ്ങൾക്കായി 26ഇൽ പരം വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വാദിഷ്ടമായ ഓണസദ്യ പ്രോഗ്രാമിന്റെ മാറ്റുകൂട്ടി.

Related News