കുടുബവിസയും, സന്ദർശന വിസയും ലഭിക്കുന്നില്ല; ചിലവ് ചുരുക്കി പ്രവാസികൾ

  • 02/10/2023



കുവൈത്ത് സിറ്റി: പ്രവാസികളെ പിരിച്ചുവിടുന്ന രീതി വ്യാപകമാകുമ്പോൾ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്‌മെന്റുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്തുടനീളമുള്ള പ്രോപ്പർട്ടി വിൽപ്പനയിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുവൈത്തിൽ ജനവാസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന നിക്ഷേപ അപ്പാർട്ടുമെന്റുകളുടെ എണ്ണം 50,000 ആയി. റെസിഡൻഷ്യൽ പ്രോപ്പർട്ടി വിൽപന ഗണ്യമായ ഇടിവ് നേരിടുകയാണ്. 2020 രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 363 മില്യൺ കുവൈത്തി ദിനാറിലാണ് എത്തി നിൽക്കുന്നത്.

ഇത് പ്രാഥമികമായി പ്രോപ്പർട്ടി ഇടപാടുകളുടെ എണ്ണത്തിലുള്ള കുറവ് മൂലമാണ്. പ്രവാസികൾ തങ്ങളുടെ ചെലവുകൾ പരിമിതപ്പെടുത്തുന്നുണ്ട്. മറ്റു ചിലർ നാടുവിടാൻ നിർബന്ധിതരാകുന്ന വെല്ലുവിളി നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ, പ്രവാസികൾക്ക് സന്ദർശന വിസ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങളും, കുടുംബ വിസാ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്‌മെന്റുകളുടെ എണ്ണത്തിലെ വർധനവിന് കാരണമായി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രവാസി ജനസംഖ്യയുടെ വളർച്ചാ നിരക്കിൽ വലിയ വാർഷിക ഇടിവുണ്ടായിരുന്നു.

Related News