കൊടും ചൂടിന് ഇന്ന് അവസാനമാകും; കുവൈത്തിൽ ശരത്കാലത്തിന് തുടക്കം

  • 03/10/2023

 


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് സർഫ ഹൊറോസ്കോപ്പ് സീസണ് തുടക്കമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. ചൂട് അവസാനിക്കുന്നതിന്റെ തുടക്കമാണിത്. വേനൽക്കാലത്തിന്റെ അവസാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി താപനില പകൽ സമയത്ത് 40 സെൽഷ്യസിൽ താഴെയും രാത്രിയിൽ 30 സെൽഷ്യസിൽ താഴെയുമായിരിക്കും. പുലർച്ചെ 22 സെൽഷ്യസായി താപനില താഴുകയും ചെയ്യും. എൽ നിനോ പ്രതിഭാസം കാരണം അടുത്ത നവംബറിൽ ശക്തമായേക്കാവുന്ന മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.

Related News