നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്ത്

  • 03/10/2023


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ സെപ്റ്റംബറിൽ 57 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും ക്യാപിറ്റൽ ഗവർണറേറ്റ് തൊട്ടുപിന്നിലുമാണ്. ഫർവാനിയ ഗവർണറേറ്റിൽ 105 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹവല്ലിയിൽ 87 നിയമലംഘനങ്ങളും കണ്ടെത്തി. പ്രിവൻഷൻ സെക്ടർ സൗകര്യങ്ങൾക്കായി 207 ലൈസൻസുകളും പ്രോജക്ടുകൾക്കായി ആർക്കിടെക്ച്ചറൽ പഠനത്തിന് 191 അനുമതികളും നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

Related News