ആഡംബര ബോട്ടിൽ മദ്യം കടത്തിയ കേസ്; കുവൈത്തി ക്യാപ്റ്റന്റെ ശി​ക്ഷ ഒഴിവാക്കി, പ്രവാസിക്ക് തടവ്

  • 03/10/2023


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ യാച്ചിൽ മദ്യം കടത്തിയ കേസിൽ കുവൈത്തിയായ ക്യാപ്റ്റനെതിരെ ശിക്ഷാ നടപടികൾ ഒഴിവാക്കി. അതേസമയം, ഫിലിപ്പിയൻസ് പൗരനായ പ്രവാസിയെ മൂന്ന് വർഷവും 4 മാസവും തടവ് ശിക്ഷയ്ക്കും കാസേഷൻ കോടതി വിധിച്ചു. പിടിച്ചെടുത്ത വസ്‌തുക്കൾ കൊണ്ടുവന്നതായി ഫിലിപ്പിയൻസ് ക്യാപ്റ്റൻ സമ്മതിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത യാച്ചിന്റെ ഉടമയെ കേസിൽ നിന്ന് ഒഴിവാക്കി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. നേരത്തെ, ക്രിമിനൽ കോടതി ഫിലിപ്പിനോ ക്യാപ്റ്റനെ അഞ്ച് വർഷത്തെ കഠിന തടവിനും ശിക്ഷ അനുഭവിച്ച ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനുമാണ് വിധിച്ചിരുന്നത്. കുവൈത്തി ക്യാപ്റ്റന് ഒരു വർഷത്തെ കഠിന തടവും ക്രിമിനൽ കോടതി വിധിച്ചിരുന്നു.

Related News