രണ്ട് മാസത്തിനിടെ കുവൈത്തിൽനിന്ന് നാടുകടത്തിയത് 7685 പ്രവാസികളെ

  • 04/10/2023



കുവൈത്ത് സിറ്റി: പ്രവാസികളായ നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ തുടർന്ന് കുവൈത്ത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. സെപ്തംബറിൽ നാടുകടത്തപ്പെട്ടവരുടെ എണ്ണം 3,837 ആണ്. ഇതിൽ 2,272 പുരുഷന്മാരും 1,565 സ്ത്രീകളും ഉൾപ്പെടുന്നു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും മറ്റ് നിയമലംഘനങ്ങൾ നടത്തിയവരുമാണ് നാടുകടത്തപ്പെട്ടത്. നിയമങ്ങളൾ ലംഘിച്ചതിന് ഓ​ഗസ്റ്റിൽ 3,848 പ്രവാസികളെ നാടുകടത്തി. റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെയുള്ള സുരക്ഷാ ക്യാമ്പയിനുകൾ എല്ലാ ഗവർണറേറ്റുകളിലും തുടരുകയാണ്. തീർപ്പാക്കാത്ത കേസുകളുമായി ഒളിച്ചോടിയ തൊഴിലാളികൾക്ക് അഭയം നൽകരുതെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

Related News