പ്രവാസി ബാച്ചിലർമാരെ റെസിഡൻസി മേഖലകളിൽ താമസിക്കാൻ അനുവദിക്കില്ല; കർശന നടപടി‌

  • 04/10/2023



കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് മുനിസിപ്പൽ മന്ത്രി ഫഹദ് അൽ ഷൂല അവതരിപ്പിച്ച റിപ്പോർട്ട് അവലോകനം ചെയ്യാൻ മന്ത്രിസഭയിലെ പബ്ലിക് സർവീസസ് കമ്മിറ്റി യോ​ഗം ചേരും. മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ കമ്മിറ്റി സമഗ്രമായി വിശകലനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രോപ്പർട്ടി ഉടമസ്ഥതയും സ്റ്റാറ്റസും വിലയിരുത്തുക, ട്രാഫിക്, സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുക, സാധ്യതയുള്ള പരിഹാര മാർ​ഗങ്ങൾ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളത്. 

പ്രവാസി ബാച്ചിലർമാരെ റെസിഡൻസി മേഖലകളിൽ താമസിക്കാൻ അനുവദിക്കില്ല. അവർക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്ക്ക് നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ, വ്യാവസായിക പ്ലോട്ടുകളിലും കാർഷിക മേഖലകളിലും തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള സംവിധാനം അനുവദിക്കുക, പ്രധാന പ്രോജക്റ്റുകൾക്കുള്ളിൽ തൊഴിലാളികളുടെ താമസത്തിന് അനുമതി നൽകൽ എന്നിവയും ചർച്ച ചെയ്യും.

Related News