കൊയിലാണ്ടി ഫെസ്റ്റ് 2023 ഒക്ടോബർ ആറിന്

  • 04/10/2023


കുവൈറ്റ്‌ സിറ്റി : കൊയിലാണ്ടി താലൂക് അസോസിയേഷൻ കുവൈറ്റ്‌ വാർഷിക പരിപാടി ആയ കൊയിലാണ്ടി ഫെസ്റ്റ് 2023 അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷ്ണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ ആറ് വെള്ളി വൈകിട്ട് അഞ്ചു മണി മുതൽ നടക്കും. പരിപാടിയുടെ ഫൈനൽ പോസ്റ്റർ പ്രകാശനം അബ്ബാസിയ കാലിക്കറ്റ്‌ ഷെഫ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യ സ്പോൺസർ മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈറ്റ്‌ കൺട്രി ഹെഡ് അഫ്സൽ ഖാൻ കൊയിലാണ്ടി ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂരിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, ബഷീർ ബാത്ത, പ്രമോദ് ആർ.ബി, ഉപദേശക സമിതി അംഗം സുൽഫിക്കർ, സജിദ നസീർ, നജീബ് PV, വിബ്ജിയോർ ബിസിനെസ്സ് ഹെഡ് നിജാസ് കാസിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർമാരായ മനോജ്‌ കുമാർ കാപ്പാട്, റഷീദ് ഉള്ളിയേരി, ഷറഫ് ചോല എന്നിവർ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു. പ്ലേബാക്ക് സിങ്ങർ അതുൽ നറുകര, സജിലി സലീം, കോമഡി ഉത്സവം ഫെയിം മഹേഷ്‌ കുഞ്ഞിമോൻ എന്നിവരോടൊപ്പം സലീൽ-ജിയോ ബാന്റും നാട്ടിൽ നിന്ന് കൊയിലാണ്ടി ഫെസ്റ്റിനായി കുവൈറ്റിൽ എത്തുന്നുണ്ട്. നാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനവും കൊയിലാണ്ടി ഫെസ്റ്റ് വേദിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News