സോറിയാസിസ്: ആശങ്ക വേണ്ട, ഏറ്റവും മികച്ച ചികിത്സ നൽകാൻ കുവൈത്തിൽ സംവിധാനമുണ്ടെന്ന് വിദ​ഗ്ധൻ

  • 04/10/2023


കുവൈത്ത് സിറ്റി: കുവൈത്തിലെയും ലോകത്തെയും ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം ആളുകളെ വംശ, വംശീയ വ്യത്യാസമില്ലാതെ ബാധിക്കുന്ന ഒരു സാധാരണ ത്വക്ക് രോഗമാണ് സോറിയാസിസ് എന്ന് ഫർവാനിയ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി അൽ മുതൈരി. സോറിയാസിസ് ബോധവൽക്കരണ മാസത്തോട് അനുബന്ധിച്ച് ഫർവാനിയ ആശുപത്രിയിൽ നടന്ന കാമ്പയിനിനോടനുബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിവിധ പ്രായത്തിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. പ്രത്യേകിച്ച് 16 മുതൽ 22 വയസ് വരെ അല്ലെങ്കിൽ 57 മുതൽ 60 വയസ് വരെയാണ് കൂടുതലായി ഇത് ബാധിക്കാൻ സാധ്യത. ചികിൽസാ ചെലവ് കൂടുതലാണെങ്കിലും വിവിധ തരം സോറിയാസിസുകൾക്ക് ഉചിതമായ ചികിത്സ നൽകാൻ ആരോഗ്യ മന്ത്രാലയത്തിൽ സംവിധാനമുണ്ട്. ഫർവാനിയ ആശുപത്രിയിൽ ഒരു പ്രത്യേക സോറിയാസിസ് ക്ലിനിക്കുണ്ട്. വിവിധ ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ഫാർമസി സ്പെഷ്യാലിറ്റികൾ ഉൾപ്പെടുന്ന ഒരു സംയോജിത മെഡിക്കൽ ടീം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related News