കുവൈത്തിൽ ഉന്നത ഉദ്യോഗസ്ഥനും ഡോക്ടർക്കരമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

  • 04/10/2023


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെയും ഒരു ഡോക്ടറെയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത് പബ്ലിക് പ്രോസിക്യൂഷൻ. കേസ് പ്രോസിക്യൂഷന് കൈമാറാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. 

കൈക്കൂലി വാങ്ങിയതിന് മൂന്ന് വ്യക്തികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സസ്പെൻഡ് ചെയ്ത വിസ നേടിയതിൽ ഇവരുടെ പങ്കാളിത്തം വെളിപ്പെട്ടതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. ആകെ 2,000 കുവൈത്തി ദിനാർ കൈക്കൂലിയായി വാങ്ങി പ്രതികൾ ഓരോ ഇടപാടും സുഗമമാക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.

Related News