കുവൈത്തിൽ അറസ്റ്റിലായ 34 ഇന്ത്യൻ നഴ്സുമാരെ വിട്ടയച്ചു

  • 04/10/2023


കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റിയിലെ പ്രശസ്തമായ ക്ലിനിക്കിൽ സുരക്ഷാ റെയ്ഡിന്റെ ഭാഗമായി അറസ്റ്റിലായ  കഴിഞ്ഞ 23 ദിവസമായി കസ്റ്റഡിയിലെടുത്ത അറുപതോളം തൊഴിലാളികളെ കുവൈറ്റ് ഇന്ന് മോചിപ്പിച്ചു. ഇവരിൽ 34 ഇന്ത്യക്കാരും ഉൾപ്പെടുന്നു, ഇവരിൽ പലരും കഴിഞ്ഞ  3-4 വർഷമായി ഇതേ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തു വരുന്നവരായിരുന്നു. 

ഉന്നത അധികാരികളുടെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അറസ്റ്റിലായവരുടെ ബന്ധുക്കൾ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. അറസ്റ്റിലായവരിൽ നവജാത ശിശുക്കളുടെ അമ്മമാരും ചെറിയ കുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാ പരിശോധനയ്ക്കിടെ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പ്രവാസികൾ പിടിയിലായത്. ഇവർ ഈ സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യുന്നവരാണെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ പറയുന്നത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടിരുന്നു.

Related News