കുവൈത്തിലേക്ക് 50 കിലോഗ്രാം ഹാഷിഷ് കടത്തി, ശിക്ഷയെന്തെന്ന് അറിയാം; കോടതിക്ക് മുന്നിൽ കുറ്റസമ്മതം

  • 04/10/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 50 കിലോഗ്രാം ഹാഷിഷ് കടൽ മാര്‍ഗം കൊണ്ടുവന്നതായി ക്രിമിനല്‍ കോടതിയില്‍ സമ്മതിച്ച് കുവൈത്തി മയക്കുമരുന്ന് വ്യാപാരി. മയക്കുമരുന്ന് കടൽ കടത്തി കൊണ്ടുവന്നത് താനാണെന്നാണ് കുറ്റസമ്മതം. വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ശിക്ഷയെന്ന് അറിയാം. തനിക്കിപ്പോള്‍ 50 വയസായി. ബാക്കിയുള്ള മൂന്ന് പ്രതികൾക്ക് മയക്കുമരുന്നിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. അവര്‍ ചെറുപ്പമാണ്, 20 വയസില്‍ കൂടില്ല. ചരക്കിന്‍റെ കൂടെ മയക്കുമരുന്ന് ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നില്ല. ജോലിയില്ലാത്ത ബിദൂണുകള്‍ ആയതിനാല്‍ അവര്‍ ചരക്ക് കൊണ്ട് വരാൻ സമ്മതിക്കുകയായിരുന്നു. എന്താണ് ചരക്ക് എന്ന് പോലും ചോദിക്കാതെയാണ് അവര്‍ ഈ ജോലി ഏറ്റെടുത്തതതെന്നും മയക്കുമരുന്ന് വ്യാപാരി പറഞ്ഞു.

Related News