കുവൈറ്റ് സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ ഊർജിത പ്രവർത്തനങ്ങൾ

  • 05/10/2023


കുവൈത്ത് സിറ്റി: സർക്കാർ വെബ്‌സൈറ്റുകൾ വരെ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഊർജിത പ്രവർത്തനങ്ങളുമായി കുവൈത്ത്. ഏറ്റുവുമൊടുവിൽ ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇത്തരം സംഭവങ്ങൾ പരിഹരിക്കുന്നതിനും ആവർത്തിക്കാതെയിരിക്കുന്നതിനും നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുമായി ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടുത്തി മന്ത്രിമാരുടെ കൗൺസിൽ അതിന്റെ അംഗങ്ങൾക്ക് കത്തയച്ചു.

സർക്കാർ വെബ്‌സൈറ്റുകളും ഇലക്‌ട്രോണിക് നെറ്റ്‌വർക്കുകളും സംരക്ഷിക്കുന്നതിനും സർക്കാർ വിവരങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിനും നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ സാലിഹ് അൽ മുല്ലയുടെ കത്തിൽ പറയുന്നത്. ഭാവിയിൽ സൈബർ ആക്രമണങ്ങൾ ഒഴിവാക്കണം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും അൽ മുല്ല വ്യക്തമാക്കി.

Related News