വിദഗ്ധരായ പ്രവാസി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്; നിർമ്മാണ മേഖലയിൽ പ്രതിസന്ധി

  • 05/10/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ നിർമ്മാണ മേഖലയിലേക്കുള്ള പ്രാദേശിക ബാങ്കുകളുടെ ധനസഹായത്തിൽ ഇടിവ്. 2023 ലെ ആദ്യ എട്ട് മാസങ്ങളിൽ 2.14 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടിട്ടുള്ളത്. 2022 ലെ അതേ കാലയളവിൽ ഉണ്ടായിരുന്ന 1.154 ബില്യൺ ദിനാറിൽ നിന്ന് ഈ വർഷം 1.13 ബില്യൺ ദിനാറായാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തെ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രതിമാസ കണക്കുകൾ പ്രകാരം, നിർമ്മാണ ധനസഹായം പ്രതിമാസ അടിസ്ഥാനത്തിൽ 2.6 ശതമാനം വർധിച്ചു, 162.5 ദശലക്ഷം ദിനാറിലെത്തി. ജൂലൈയിൽ ഇത് 158.3 മില്യൺ ദിനാർ ആയിരുന്നു.

കൂടാതെ, തൊഴിലാളി ക്ഷാമം മൂലം ഈ മേഖലയിലെ നിർമ്മാണ ചെലവ് വർധിക്കുന്ന സാഹചര്യമാണ്. തൊഴിലാളി ക്ഷാമം കാരണം അഭൂതപൂർവമായ വേതന വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് ഭവന പ്ലോട്ടിന്റെ ചെലവുകളെ പ്രതികൂലമായി ബാധിക്കുകയും പൗരന്മാരുടെ മേൽ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കെട്ടിട സാമഗ്രികളുടെ വില ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പരിചയസമ്പന്നരായ തൊഴിലാളികൾ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ തോതിൽ കൊഴിഞ്ഞ് പോകുന്നത് ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ട്.

Related News