പെൺകുട്ടികളെ പീഡിപ്പിച്ചതിന് പ്രവാസിക്ക് തടവ്; ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി

  • 05/10/2023


കുവൈത്ത് സിറ്റി: തന്റെ രാജ്യത്ത് നിന്ന് തന്നെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഈജിപ്ഷ്യനെ അഞ്ച് വർഷത്തെ തടവിന് വിധിച്ച ശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. മതപരമായ മന്ത്രവാദത്തിലൂടെ (റുക്യ) ചികിത്സ നടത്തിയിരുന്ന ഈജിപ്ഷ്യനെ തടവ് ശിക്ഷ കഴിഞ്ഞ് നാടുകടത്താനും ഉത്തരവായിട്ടുണ്ട്. മൂന്ന് പെൺകുട്ടികളുടെ പിതാവ് തന്റെ പെൺമക്കളെ മന്ത്രവാദിയുടെ മഹ്ബൂലയിലെ വസതിയിൽ ചികിത്സയ്ക്കായി കൊണ്ട് വരികയായിരുന്നു. അവിടെ വച്ച് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പിതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിന് ശേഷം കേസ് പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്യുകയായിരുന്നു.

Related News