സർക്കാർ കരാറുകൾ കുവൈത്തിവത്കരിക്കാൻ ഡെമോഗ്രാഫിക്സ് കമ്മിറ്റിയുടെ അംഗീകാരം

  • 05/10/2023



കുവൈത്ത് സിറ്റി: സർക്കാർ കരാറുകൾ കുവൈത്തിവത്കരിക്കാൻ ഡെമോഗ്രാഫിക്സ് കമ്മിറ്റിയുടെ അംഗീകാരം നല്‍കി. ജനസംഖ്യാ ഭേദഗതി കമ്മിറ്റി തലവൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിന്‍റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് കുവൈത്ത് സർക്കാർ കരാറുകൾ കുവൈത്തിവത്കരിക്കാനുള്ള കരട് നിയന്ത്രണത്തിന് അംഗീകാരം നൽകിയത്. യുവാക്കളെ സ്വകാര്യ മേഖലയിൽ തൊഴിൽ തേടാൻ പ്രേരിപ്പിക്കുന്നതിനും സർക്കാർ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം. 

കൂടാതെ, ഇത് ദേശീയ തൊഴിലാളികളുടെ അനുപാതം വർധിപ്പിക്കുമെന്നും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കുവൈത്തി പൗരന്മാർക്ക് സർക്കാർ കരാറുകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നിയന്ത്രണത്തിന്റെ പ്രാഥമിക ലക്ഷ്യം. തൊഴിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാൻ കരാറുകാര്‍ ബാധ്യസ്ഥരാകുന്നതോടെ കുവൈത്തി പൗരന്മാര്‍ സ്വകാര്യ മേഖലയിലേക്ക് കൂടുതലായി എത്തുമെന്നും അധികൃതര്‍ പ്രതീക്ഷിക്കപ്പെടുന്നു.

Related News