കുവൈത്തിലെ കാലഹരണപ്പെട്ട പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങള്‍ മാറ്റുന്നു

  • 05/10/2023


കുവൈത്ത് സിറ്റി: നിലവിലുള്ള കാലഹരണപ്പെട്ട പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ ഏകദേശം അഞ്ചിലൊന്ന് മാറ്റിസ്ഥാപിക്കാൻ ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനിയായ കെ എൻ ഇ ടിയോട് അഭ്യർത്ഥിക്കാൻ ബാങ്കുകൾ. ഈ ഉപകരണങ്ങൾ നിലവിൽ പഴയ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. വേഗത്തിലുള്ള ഇടപാടുകൾ ഇത് പരിമിതപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് 3 ജി, 2 ജി സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിനാല്‍ വേഗം കുറവാണ്. 

ഏകദേശം 20,000 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഇപ്പോഴും കാലഹരണപ്പെട്ട നെറ്റ്‌വർക്കുകളെയാണ് ആശ്രയിക്കുന്നതെന്നാണ് കണക്കുകള്‍. 2022 അവസാനത്തോടെ കുവൈത്തിൽ ഏകദേശം 92,000 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍. 13 ബില്യൺ ദിനാർ മൂല്യമുള്ള 458 മില്യണ്‍ ഇടപാടുകൾ സുഗമമാക്കുമെന്ന് കെഎൻഇടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. Apple Pay ഇലക്ട്രോണിക് പേയ്‌മെന്റുകൾ MasterCard-ൽ നിന്ന് KNET-ലേക്ക് കൈമാറാൻ CBK 6 മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്.

Related News