റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 143 പേർ അറസ്റ്റിൽ

  • 05/10/2023



കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 143 പേർ അറസ്റ്റിൽ.  റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൂടാതെ, ഒന്നിലധികം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് വ്യാജ ​ഗാർഹിക തൊഴിലാളി ഓഫീസുകളും കണ്ടെത്തി. അറസ്റ്റിലായവരിൽ 10 പ്രവാസികൾക്കെതിരെ ഭിക്ഷാടനം നടത്തിയതിനാണ് പിടിയിലായത്. ഏഴ്
അനധികൃത വഴിയോര കച്ചവടക്കാർ, ആറ് പേർ ലൈസൻസില്ലാത്ത റെസ്റ്റോറന്റുകൾ നടത്തിയതിനുമാണ് അറസ്റ്റിലായത്.

കൂടാതെ, ഒരു മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യക്തി ആവശ്യമായ ലൈസൻസില്ലാതെ മരുന്നുകൾ കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തി. അതേസമയം, മറ്റൊരു ഓപ്പറേഷനിൽ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഇവരുടെ  കൈവശം പ്രാദേശികമായി നിർമ്മിച്ച 25 കുപ്പി മദ്യം കണ്ടെത്തി. ഒരു മെഡിക്കൽ ക്ലിനിക്കിൽ അനധികൃതമായി താമസിച്ചതിന് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും തുടർ നടപ‌ടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News