ഇറാനിയൻ പ്രകോപനം; ഡോറ എണ്ണപ്പാടം സന്ദര്‍ശിച്ച് ഇറാനിയൻ ആഭ്യന്തര മന്ത്രി

  • 06/10/2023


കുവൈത്ത് സിറ്റി: ഇറാനിയൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി ഡോറ ഫീൽഡ് ഉൾപ്പെടെയുള്ള ബുഷെർ ഗവർണറേറ്റ് സന്ദർശിച്ചപ്പോൾ നിരവധി സംയുക്ത എണ്ണപ്പാടങ്ങൾ പരിശോധിച്ചതായി ഇറാനിയൻ വാർത്താ ഏജൻസി (ഐആർഎൻഎ) അറിയിച്ചു. കുവൈത്ത് - സൗദി പ്രകൃതി സമ്പത്താണ് ഡോറ ഫീല്‍ഡ് എന്ന് ഇരു രാജ്യങ്ങളും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് പ്രകോപനമായി അഹമ്മദ് വാഹിദിയുടെ സന്ദര്‍ശനം. ഇറാനും സൗദി അറേബ്യയും തമ്മിൽ പങ്കിടുന്ന ഫറോസാൻ എണ്ണപ്പാടം ഉൾപ്പെടെയുള്ള എണ്ണപ്പാടങ്ങളിൽ വാഹിദി പരിശോധന നടത്തി. ആഭ്യന്തര മന്ത്രി മറ്റ് എണ്ണപ്പാടങ്ങളിലും വ്യോമ സന്ദർശനം നടത്തിയെന്നാണ് ഐആർ‌എൻ‌എ അറിയിച്ചത്.

Related News