ഗതാഗത നിയമങ്ങളില്‍ ഭേദഗതി; ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്‍റെ സാന്നിധ്യത്തില്‍ സുപ്രധാന യോഗം

  • 06/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങളില്‍ ഭേദഗതി കൊണ്ട് വരുന്നതിന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്‍റെ സാന്നിധ്യത്തില്‍ സുപ്രധാന യോഗം ചേര്‍ന്നു. പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതിയാണ് വിഷയം ഇന്നലെ ചര്‍ച്ച ചെയ്തത്. സര്‍ക്കാര്‍ വലിയ മുൻഗണനയാണ് ഗതാഗത നിയമങ്ങളില്‍ ഭേദഗതി കൊണ്ട് വരുന്നതിന് നല്‍കുന്നത്. യോഗത്തില്‍ ഭേദഗതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ ചർച്ചകളിലൂടെ വിഷയത്തില്‍ പൂര്‍ണ വ്യക്ത കൊണ്ട് വരാനാണ് തീരുമാനം. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൽ, സുരക്ഷ, ഡ്യൂറബിലിറ്റി വ്യവസ്ഥകൾ, പെനാൽറ്റികൾ കർശനമാക്കൽ, കാർ ഇൻഷുറൻസിന് പുറമെ വാഹനങ്ങളുടെ പ്രവർത്തനത്തിന് ഫീസ് ചുമത്തൽ, ഗതാഗത പിഴകൾ വർധിപ്പിക്കൽ  തുടങ്ങിയ പ്രധാന മാറ്റങ്ങളാണ് ഭേദഗതികളില്‍ ഉള്‍പ്പെടുന്നത്.

Related News