നാടുകടത്തപ്പെട്ട കുവൈറ്റ് പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

  • 06/10/2023

 

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് കുവൈത്തിലെ ബാങ്കുകൾ. പൗരന്മാർക്കും താമസക്കാർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ചും ബാങ്കുകൾ മുന്നറിയിപ്പ് നൽകി. നാടുകടത്തപ്പെട്ട പ്രവാസി തൊഴിലാളികളുടെ ബാങ്കിംഗ് സംവിധാനങ്ങൾ സുരക്ഷിതമാക്കാൻ അവരുടെ പേരുകൾ തിരിച്ചറിയുന്നതിനുള്ള സംവിധാനം കൊണ്ട് വരുന്ന കാര്യം ബാങ്കുകൾ പരിശോധിക്കുകയാണ്. 

വർഷാരംഭം മുതൽ കുവൈത്തിലെ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളുടെ ഏകദേശം 30,000 ബാങ്ക് അക്കൗണ്ടുകൾ നിലവിലുണ്ടെന്നാണ് കണക്കുകൾ. ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ ഈ അക്കൗണ്ടുകൾ ഉപയോ​ഗിച്ചേക്കുമെന്നാണ് ബാങ്കുകളുടെ ഭയം.

Related News