കുവൈത്തിലെ പ്രവാസികൾ അയക്കുന്ന പണത്തിൽ 5.6 ശതമാനം ഇടിവ്

  • 06/10/2023


കുവൈത്ത് സിറ്റി: യാത്രകള്‍ക്കായി കുവൈത്തികള്‍ ചെലവഴിക്കുന്ന തുകയും ഇടിവ്. 2023ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 25.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം രണ്ടാം പാദത്തിൽ കുവൈത്തികള്‍ യാത്രയ്ക്കായി 1.016 ബില്യൺ ദിനാർ ചെലവഴിച്ചു. ആദ്യ പാദത്തില്‍ ഇത് ഏകദേശം 1.36 ബില്യൺ ദിനാർ ആയിരുന്നു. അതേസമയം കുവൈത്തിലെ പ്രവാസികൾ അയക്കുന്ന പണത്തിലും ഇടിവ് വന്നതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറപ്പെടുവിച്ച പേയ്‌മെന്റ് ബാലൻസ് ഡാറ്റ വ്യക്തമാക്കുന്നു.

2023 ലെ രണ്ടാം പാദത്തിൽ പ്രവാസികൾ അയച്ച മൊത്തം തുക ഏകദേശം 1.168 ബില്യൺ ദിനാർ ആണ്. ആദ്യ പാദത്തില്‍ ഇത് 1.237 ബില്യൺ ദിനാർ ആയിരുന്നു. 5.6 ശതമാനത്തിന്‍റെ ഇടിവാണ് വന്നിട്ടുള്ളത്. 2022 ലെ രണ്ടാം പാദത്തിലെ 1.495 ബില്യൺ ദിനാറിനെ അപേക്ഷിച്ച് ഏകദേശം 21.9 ശതമാനത്തിന്‍റെ കുറവാണ് വന്നിട്ടുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, 2022 ലെ നാലാം പാദത്തെ അപേക്ഷിച്ച് 2023 രണ്ടാ പാദത്തില്‍ പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 4.48 ശതമാനത്തിന്‍റെ വര്‍ധന വന്നിട്ടുണ്ട്.

Related News