നവംബറില്‍ കുവൈത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  • 06/10/2023

 


കുവൈത്ത് സിറ്റി: ഈ വര്‍ഷം നവംബറില്‍ കുവൈത്തില്‍ സാധാരണയില്‍ കൂടെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം. വേനൽക്കാലത്തിനും ശീതകാലത്തിനും ഇടയിലുള്ള പരിവർത്തന കാലയളവിൽ സാധാരണ നിലയില്‍ അല്ലെങ്കിൽ അല്‍പ്പം കൂടുതലുള്ള മഴയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു. ഈ മാസം മധ്യത്തോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ രാജ്യത്ത് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ പെയ്യുന്ന മഴയുടെ അളവിനെ ആശ്രയിച്ചാണ് നേരിയ, ഇടത്തരം, കനത്ത എന്നിങ്ങനെ മഴയെ തരംതിരിക്കുന്നത്. മണിക്കൂറിൽ 10 മില്ലിമീറ്റര്‍ മഴ പെയ്താല്‍ അതിനെ കനത്ത മഴയായി തരം തിരിക്കാം. അതേസമയം, കുവൈത്തിൽ ചൂടിന്‍റെയും വേനൽക്കാലത്തിന്‍റെയും ഔദ്യോഗിക അവസാനവും ശരത്കാലത്തിന്റെ തുടക്കവും ആയ സുര്‍ഫ ഹൊറോസ്കോപ്പിന്‍റെ തുടക്കം നാളെയാണെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.

Related News