ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 06/10/2023



കുവൈത്ത് സിറ്റി: വ്യവസ്ഥകള്‍ പ്രകാരം ഒരു കൂട്ടം അഡ്മിനിസ്ട്രേഷൻ ജീവനക്കാരെ ഈ മാസം അവസാനത്തോടെ വിരമിക്കുന്നതിന് റഫർ ചെയ്ത് സിവിൽ ഏവിയേഷൻ. സിവിൽ സർവീസ് കമ്മിഷന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 32 - 37 വര്‍ഷത്തിനിടെയില്‍ സേവനം ചെയ്തവരെയാണ് റഫര്‍ ചെയ്തിട്ടുള്ളതെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ ഔദ്യോഗിക വക്താവും അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാൻഷ്യൽ ആൻഡ് ലീഗൽ അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്‍ദുള്ള അൽ റാജ്ഹി അറിയിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ സൂപ്പർവൈസറി തസ്തികകളിലേക്ക് യുവാക്കള്‍ക്ക് അവസരം ഒരുക്കാനുള്ള അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related News