മഹ്ബൗല പ്രദേശത്ത് അപ്പാർട്ട്മെന്റിൽ തീപിടിത്തം

  • 07/10/2023


കുവൈത്ത് സിറ്റി: മഹ്ബൗല പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. മഹ്ബൗല പ്രദേശത്തെ ഒരു കെട്ടിടത്തിന് തീപിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വെള്ളിയാഴ്ച വൈകുന്നേരം റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. റിപ്പോർട്ട് ലഭിച്ച സ്ഥലത്തേക്ക് ഫഹാഹീൽ, ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നിയോ​ഗിച്ചു. സംഘം എത്തി മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായതെന്ന് കണ്ടെത്തി. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും അപകടങ്ങളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തുവെന്നും ഫയർഫോഴ്സ് അറിയിച്ചു.

Related News