പ്രതിശീർഷ ആരോഗ്യ സംരക്ഷണച്ചെലവ് ഉയർന്നതായി കണക്കുകൾ

  • 07/10/2023


കുവൈത്ത് സിറ്റി: പ്രതിശീർഷ ആരോഗ്യ സംരക്ഷണച്ചെലവ് ഉയർന്നതായി ആരോ​ഗ്യ മന്ത്രാലയ റിപ്പോർട്ട്. 2017ലെ 413 ദിനാറിൽ നിന്ന് 2021ൽ എത്തിയപ്പോൾ 458 ദിനാറായി വർധിച്ചുവെന്നാണ് കണക്കുകൾ. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കുവൈത്തി ഡോക്ടർമാരുടെയും ദന്തഡോക്ടർമാരുടെയും ശതമാനം 2017-ൽ 39 ഉം 70.9 ഉം ശതമാനം ആയിരുന്നത് 2021-ൽ യഥാക്രമം 41.9, 73.5 ശതമാനം ആയി വർധിച്ചു. കുവൈത്തി നഴ്‌സുമാരുടെ ശതമാനം 2017 ലെ മൊത്തം നഴ്‌സുമാരുടെ എണ്ണത്തിന്റെ 4.8 ശതമാനത്തിൽ നിന്ന് 2021 ൽ 4.9 ശതമാനം ആയി വർധിച്ചു. 
കൂടാതെ 2017ലെ 7,110ൽ നിന്ന് 2021ൽ കിടക്കകളുടെ എണ്ണം 8,511 ആയി കൂടിയിട്ടുണ്ട്. 2021ലെ ജനനങ്ങൾ വിശകലനം ചെയ്യുമ്പോൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം ഏകദേശം 100 മുതൽ 105 വരെ ആണ്. 2017 നും 2021 നും ഇടയിൽ കുവൈത്തി സ്ത്രീകളുടെ മൊത്തത്തിലുള്ള ഫെർട്ടിലിറ്റി നിരക്കിൽ നേരിയ ഇടിവ് വന്നിട്ടുണ്ട്. കുവൈത്തികളല്ലാത്തവരുടെ ജനനനിരക്കിലും ഇതേ കാലയളവിൽ ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

Related News