കെ കെ എം എ ഇഷ്‌ഖേ റസൂൽ സംഘടിപ്പിച്ചു

  • 07/10/2023



കുവൈത്ത് : മാനവികതയില് അധിഷ്ഠിതമായ ജീവിതം കൊണ്ട്, ധാർമ്മികമായി തകർന്നിരുന്ന ജനതയുടെ ഉന്നതമായ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത മഹാനായ നേതാവാണ് പ്രവാചകൻ മുഹമ്മദ്‌ നബി (സ : അ ) എന്നു പ്രമുഖ പ്രഭാഷകൻ അമീൻ മൗലവി അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ സംഘ ടിപ്പിച്ച ഇഷ്‌ഖേ റസൂൽ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര പ്രസിഡന്റ്‌ ഇബ്രാഹിം കുന്നിൽ സമ്മേളനം ഉത്ഘാടാനം ചെയ്തു. നജീബ് തെക്കേക്കാട് പ്രഭാഷണം നടത്തി.
അമീൻ മൗലവിക്കുള്ള മെമെന്റോ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ബി എം ഇക്ബാലും നജീബ് തെക്കേക്കാടി
നുള്ള മെമെന്റോ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാമും നൽകി.

പ്രോഗ്രാം കമ്മിറ്റി  ചെയർമാൻ കെ സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം ആശംസകൾ അർപ്പിച്ചു. ഇമ്തിഹാൻ ഇക്ബാലിന്റെ ഖിറാ അത്തോട് കൂടി ആരംഭിച്ച പരിപാടിക്ക് ജനറൽ കൺവീനർ അബ്ദുൽ കലാം മൗലവി സ്വാഗതം പറഞ്ഞു.

കേന്ദ്ര നേതാക്കളായ ഒ പി ശറഫുദ്ധീൻ,മജീദ് റവാബി, പി എം ജാഫർ, സിദ്ദിഖ് ചേർപ്പുലശേരി, ഖാലിദ് ബേക്കൽ, പി എം ഹാരിസ്, ഒ എം ഷാഫി, അഷ്‌റഫ്‌ മാൻകാവ്, സംസം റഷീദ്, വി കെ നാസ്സർ, മുഹമ്മദ് അലി കടിഞ്ഞിമൂല, ശറഫുദ്ധീൻ വള്ളി, അബ്ദുൽ ലത്തീഫ് ഷാദിയ, എം കെ സാബിർ സി എം അഷ്‌റഫ്‌, അബ്ദുൽ ലത്തീഫ് ചങ്ങളകുളം, പി എം ശരീഫ്, എഞ്ചിനീയർ റഷീദ്, സജ്ബീർ അലി, അബ്ദുൽ റഹ്മാൻ ഹവല്ലി, മുഹമ്മദ്‌ ഖൈത്തൻ എന്നിവർ പരിപാടി ക്രമീകരിച്ചു.
ഒ പി ശറഫുദ്ധീൻ, ടി.നദീർ ഫർവാനിയ
ഇമ്തിഹാൻ ഇക്ബാൽ, മുഹമ്മദ് സഹദ് നൗഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു 
ഇഷ്‌ഖേ റസൂൽ പ്രോഗ്രാം ജനറൽ കൺവീനവർ അബ്ദുൽ കലാം മൗലവി സ്വാഗതവും, വൈസ് ചെയർമാൻ കെ എ ച് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related News