സ്വകാര്യ മേഖലയിലെ കുവൈത്തി തൊഴിലാളികളുടെ എണ്ണം; പ്രവാസികളെ കുറയ്ക്കുന്നതിൽ പഠനം

  • 07/10/2023



കുവൈത്ത് സിറ്റി: സർക്കാരിതര ഏജൻസികളിലെ ദേശീയ തൊഴിലാളികളുടെ അനുപാതം നിർണയിക്കുന്നതിനുള്ള തീരുമാനം ഭേദഗതി ചെയ്യുന്നതിനായി പഠനം നടത്തി ഒരു പ്രോജക്ട് തയാറാവുകയാണെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. ഡെമോഗ്രാഫിക്‌സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സർക്കാർ കരാറുകൾ കുവൈത്തിവത്കരിക്കുന്നതിനുള്ള കരട് ചട്ടം അംഗീകരിച്ചിരുന്നു. 

തൊഴിലാളികളെ നിയമിക്കുന്നതിൽ കമ്പനികൾ ഉറപ്പുനൽകുന്ന ശതമാനം പാലിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സർക്കാർ മേഖലയിലെ സമ്മർദ്ദം ഒഴിവാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സർക്കാരിതര ഏജൻസികളിലെ ദേശീയ തൊഴിലാളികളുടെ അനുപാതം നിർണയിക്കുന്നതിനുള്ള തീരുമാനത്തിൽ ചില ഭേദഗതികൾ കൊണ്ട് വരുന്നതിൽ പഠനം നടക്കുകയാണെന്ന് മാൻപവർ അതോറിറ്റി നാഷണൽ ലേബർ ഡെവലപ്‌മെന്റ് സെക്ടർ അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ നജാത്ത് അൽ യൂസഫ് വ്യക്തമാക്കി.

Related News