ഫഹാഹീൽ റോഡിൽ അപകടം; വിസിറ്റിം​ഗ് വിസയിലെത്തിയ ഇന്ത്യക്കാരന് ദാരുണാന്ത്യം

  • 07/10/2023


കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡിലുണ്ടായ അപകടത്തിൽ രാജ്യത്ത് വിസിറ്റിം​ഗ് വിസയിലെത്തിയ ഇന്ത്യൻ പൗരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഫഹാഹീൽ റോഡിൽ പോർച്ചു​ഗീസ് പൗരനായ ഡ്രൈവർ ഓടിച്ച കാറാണ് ഇന്ത്യൻ പൗരനെ ഇടിച്ചത്. ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷിച്ച് ആവശ്യത്തിന് വിവരങ്ങൾ രേഖപ്പെടുത്തിയ ശേൽം പോർച്ചു​ഗീസ് പൗരനെ വിട്ടയച്ചതായും അധികൃതർ അറിയിച്ചു.

Related News