മയക്കുമരുന്ന് കൈവശം വച്ച വിവിധ രാജ്യക്കാരായ 24 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 07/10/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിന് വിവിധ രാജ്യക്കാരായ 24 പേർ അറസ്റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരിശോധനയിൽ 17 കേസുകളിലായി 14 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഷാബൂ, ഹാഷിഷ്, കെമിക്കൽസ്, ഹെറോയിൻ, കഞ്ചാവ്, കൊക്കെയ്ൻ, 1,432 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത ആറ് ആയുധങ്ങളും വെടിക്കോപ്പുകളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തി, കൂടാതെ നിരവധി കുപ്പി മദ്യവും പണവും പിടിച്ചെടുത്തിട്ടുണ്ട്. 

രാജ്യത്ത് നിന്ന് മയക്കുമരുന്ന് എന്ന വിപത്തിനെ തുടച്ച് നീക്കുന്നതിനായി ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ വിഭാ​ഗങ്ങളും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഉദ്യമത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഫോണിലും (112), ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്‌ലൈനിലും (1884141) റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

Related News