കുവൈത്തിൽ കുട്ടികളിലെ പ്രമേഹനിരക്ക് കൂടുന്നു; മുന്നറിയിപ്പ്

  • 08/10/2023



കുവൈത്ത് സിറ്റി: കുട്ടികളിലെ പ്രമേഹനിരക്ക് കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി വിദ​​ഗ്ധൻ. ഓരോ വർഷവും 100,000 കുട്ടികളിൽ 40 പേരിലാണ് പ്രമേഹം ബാധിക്കുന്നതെന്ന് കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും എസെൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് കോൺഫറൻസിന്റെ തലവനുമായ ഡോ. സിദാൻ അൽ മസീദി പറഞ്ഞു. എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസിന്റെ അവശ്യഘടകങ്ങൾ എന്ന ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കുട്ടികളിൽ ഏറ്റവും സാധാരണമായ എൻഡോക്രൈൻ രോഗമാണ് ഉയരക്കുറവ്, തുടർന്ന് ഹൈപ്പോതൈറോയിഡിസം, കാൽസ്യത്തിന്റെ കുറവ്, നേരത്തെയുള്ള പ്രായപൂർത്തിയാകൽ തുടങ്ങിയവ. എൻഡോക്രൈൻ രോഗങ്ങളിൽ ജീനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗത്തിന്റെ കാരണങ്ങൾ, ഏകദേശം 10 മുതൽ 20 ശതമാനം വരെ ജീനുകളുമായി ബന്ധപ്പെട്ടാണ്. രാജ്യത്തെ ആരോഗ്യമേഖലയുടെ താൽപ്പര്യമുണർത്തുന്ന സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ സമ്മേളനത്തിന് സാധിക്കുമെന്ന പ്രതീക്ഷയും അൽ മസീദി പങ്കുവെച്ചു.

Related News