പലസ്തീൻ പ്രതിരോധ ഗ്രൂപ്പുകൾക്ക് പിന്തുണ അറിയിച്ച് കുവൈത്ത് എംപിമാർ

  • 08/10/2023



കുവൈത്ത് സിറ്റി: ഇസ്രയേലിനെതിരെ ഗാസയിൽ പലസ്തീൻ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്ഡിന് പിന്തുണയുമായി കുവൈത്തി എംപിമാർ. ഇസ്രായേൽ അധിനിവേശത്തെ ചെറുക്കുന്നതിന് പലസ്തീൻകാർക്ക് പിന്തുണ നൽകണമെന്ന് എംപി ഒസാമ അൽ ഷഹീൻ എല്ലാ അറബ്, മുസ്ലീം രാജ്യങ്ങളോടും ആവശ്യപ്പെട്ടു. അറബ്, മുസ്ലീം പിന്തുണയില്ലാതെ ചെറുത്തുനിൽക്കുന്ന ഗ്രൂപ്പുകൾക്ക് വിജയിക്കാൻ കഴിയുന്നെങ്കിൽ, അവർക്ക് ആവശ്യമായ പിന്തുണ ലഭിച്ചാൽ അവർക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിച്ച് നോക്കണമെന്നും എംപി പറഞ്ഞു.

പലസ്തീന്റെ പ്രതിരോധം സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ അധ്യായം രചിച്ചതായി എംപി ജിനൻ ബൗഷാഹ്രി പറഞ്ഞു. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ പലസ്തീനികളെ പിന്തുണയ്ക്കാൻ സർവ്വശക്തനായ അല്ലാഹുവിനോട് എംപി ദാവൂദ് മറാഫി പ്രാർത്ഥിച്ചു. എംപിമാരായ ബദർ സയ്യാർ അൽ ഷമ്മരി, ഹംദാൻ അൽ അസ്മി, ഹമദ് അൽ മറ്റെർ, അദേൽ അൽ ദാംഖി, മെതേബ് അൽ അൻസി, അബ്ദുൾ കരീം അൽ കന്ദരി, ഹമദ് അൽ മെദ്‌ലെജ്, ഫഹദ് ബിൻ ജാമി, മുഹന്നദ് അൽ സയർ, ഫയീസ് അൽ ജോംഹൂർ, മർസൂഖ് അൽ ഗാനിം തുടങ്ങിയവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

Related News