കാലാവസ്ഥാ സംവിധാനങ്ങൾ ജീർണിച്ചതും പഴക്കമുള്ളതും; മാറ്റം ആവശ്യമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

  • 08/10/2023



കുവൈത്ത് സിറ്റി: നിലവിലുള്ള കാലാവസ്ഥാ സംവിധാനങ്ങൾ ജീർണിച്ചതും പഴക്കമുള്ളതുമാണെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി. അതിന്റെ മെയിന്റനൻസ് കരാറുകൾ കാലഹരണപ്പെട്ടു കഴിഞ്ഞു. ഉപകരണങ്ങളുടെ സ്‌പെയർ പാർട്‌സ്കൾ ലഭിക്കാത്ത അവസ്ഥയാണ്. ഈ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ അത്തരം ഉപകരണങ്ങളും അവയുടെ സ്പെയർ പാർട്‌സും നിർമ്മിക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങൾ ഏകദേശം 2004 മുതലുള്ളതാണ്. എല്ലാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് കാലാവസ്ഥാ അതോറിറ്റിയുടെ അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related News