കൈവശം മയക്കുമരുന്ന്, മദ്യം: ജഹ്റയിലെ ചെക്ക് പോസ്റ്റിൽ ഒമ്പത് പേർ അറസ്റ്റിൽ

  • 08/10/2023


കുവൈത്ത് സിറ്റി: മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കൈവശം വച്ച ഒമ്പത് പേർ അറസ്റ്റിൽ. ജഹ്‌റ സെക്യൂരിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സലേഹ് ഒഖ്‌ല അൽ അസ്മിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനിലാണ് ഇവർ പിടിയിലായത്. പ്രദേശങ്ങളിലെയും പുറത്തെ റോഡുകളിലെയും പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിലും നിന്നാണ് ഒമ്പത് പേർ അറസ്റ്റിലായത്. പിടികൂടിയവരെയും പിടിച്ചെടുത്ത വസ്തുക്കളും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന് കൈമാറി.

Related News