കുവൈത്തിൽ ബാങ്ക് തട്ടിപ്പ് കേസുകൾ കൂടുന്നതായി കണക്കുകള്‍

  • 08/10/2023



കുവൈത്ത് സിറ്റി: ബാങ്കുകളുടെ കാർഡ് തട്ടിപ്പ് കേസുകളുടെ കൂടുന്നതായി കണക്കുകള്‍. 2020നെ അപേക്ഷിച്ച് ഇത്തരം കേസുകള്‍ കഴിഞ്ഞ വർഷം ആറ് മടങ്ങ് വർധിച്ചതായി കുവൈത്ത് സെൻട്രൽ ബാങ്ക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചു. പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബാങ്ക് കാർഡുകളിലെ തട്ടിപ്പ് കേസുകളുടെ എണ്ണം 8,082 ആയി ഉയർന്നു. 2021ൽ 65,492 ആയിരുന്നത് 2022ൽ 54,066 ആയി കുറഞ്ഞിരുന്നു.

സമ്മാനങ്ങൾ നേടിയെന്ന് പറഞ്ഞ് ഉപഭോക്താവിനെ കബളിപ്പിച്ച് ഇ-മെയിലിലൂടെയും ഫോണിലൂടെയുമാണ് തട്ടിപ്പ് നടക്കുന്നതെന്ന് എംപി മുഹന്നദ് അൽ സയറിന്‍റെ ചോദ്യത്തിന് മറുപടിയായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ബാങ്ക് കാർഡുകളില്‍ കൃത്രമം കാണിക്കുക അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മോഷ്ടിക്കുക എന്നിങ്ങനെയാണ് തട്ടിപ്പുകാരുടെ രീതി. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൻ സെൻട്രൽ ബാങ്കും നിരവധി ഔദ്യോഗിക സ്ഥാപനങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News