മയക്കുമരുന്ന് കോക്ടെയ്ലുമായി കുവൈത്തിൽ യുവതി പിടിയിൽ

  • 08/10/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കോക്ടെയ്ൽ കൈവശം വച്ചതിന് അറബ് യുവതി പൊലീസ് പിടിയിലായി. പ്രവാസിയായ യുവതി മുമ്പ് ഒന്നിലധികം തവണ അറസ്റ്റിലാകുകയും മാനുഷികമായ പരിഗണന നല്‍കി വിട്ടയ്ക്കുകയുമായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. യുവതി മയക്കുമരുന്ന് ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്നതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ അഡ്മിനിസ്ട്രേഷന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ട് നേടി യുവതിയെ അറസ്റ്റ് ചെയ്യുകയയായിരുന്നു. അഞ്ച് സാഷെ ഷാബുവും അഞ്ച് സാഷെ രാസവസ്തുക്കളുമാണ് പിടിച്ചെടുത്തത്.

Related News