സഹല്‍ ആപ്ലിക്കേഷനില്‍ പുതിയ സേവനങ്ങള്‍

  • 08/10/2023



കുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹല്‍ വഴി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ സേവനങ്ങള്‍ ഇനി മുതല്‍ ലഭ്യമാകും. വ്യക്തിഗത സേവനങ്ങൾക്ക് പുറമേ, കസ്റ്റംസ് റിലീസ് സേവനങ്ങളും ഫ്രീക്വൻസി സ്പെക്ട്രം സേവനങ്ങളും തുടങ്ങിയ മൂന്ന് സേവനങ്ങളാണ് അതോറിറ്റി സഹല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രീക്വൻസി സ്പെക്ട്രം സേവനങ്ങൾ മറൈൻ റേഡിയോ സേവനങ്ങൾക്ക് പെർമിറ്റ് നൽകാനും റേഡിയോ അമച്വർമാർക്ക് റേഡിയോ സേവനങ്ങൾക്കുള്ള പെർമിറ്റ് നൽകാനും ആശയവിനിമയ ഉപകരണങ്ങൾ പുറത്തിറക്കാനും അനുവദിക്കുന്നു. ഇലക്ട്രോണിക് ഉള്ളടക്കം തടയുന്നത് ഉള്‍പ്പെടെയുള്ള വ്യക്തിഗത സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Related News