വ്യാജ ഡിസൈനർ ഉത്പന്നങ്ങൾ വിറ്റ 10 കടകൾ അടപ്പിച്ച്‌ കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 09/10/2023

 

കുവൈത്ത് സിറ്റി: വ്യാജ ഡിസൈനർ ഉത്പന്നങ്ങൾ വിറ്റ 10 കടകൾ അടപ്പിച്ച് അധികൃതർ. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, ആക്സസറികൾ എന്നിവയുൾപ്പെടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിനാണ് വാണിജ്യ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വിഭാ​ഗം സാൽമിയയിലും ജഹ്‌റയിലും കടകൾ അടപ്പിച്ചത്. വാണിജ്യ വഞ്ചനയും വ്യാജ വ്യാപാരമുദ്രകളും തടയുന്നതിനും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്റ്റോറുകളുടെ ചുമതലയുള്ളവർക്കെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

Related News