പലസ്തീന് ഐക്യദാർഢ്യം; കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാക തെളിഞ്ഞു

  • 09/10/2023

 

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ കുറ്റകൃത്യങ്ങളിലും പ്രതിഷേധമായി കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ തെളിയിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അറബ് അല്ലെങ്കിൽ അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉയർത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

Related News