ബ്രിട്ടീഷ് ആർമിയുടെ സ്കോട്ടിഷ് ഗാർഡ് ബറ്റാലിയൻ കുവൈത്തിൽ എത്തി

  • 09/10/2023



കുവൈത്ത് സിറ്റി: 94-ാമത് സാലിഹ് അൽ മുഹമ്മദ് യന്ത്രവൽകൃത ബ്രിഗേഡിന്റെ അയൺ ഷീൽഡ് 1 എന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് ആർമിയുടെ സ്കോട്ടിഷ് ഗാർഡിന്റെ ഒന്നാം ബറ്റാലിയൻ കുവൈത്തിൽ എത്തി. നവംബർ രണ്ടാം തീയതി വരെ ബറ്റാലിയൻ കുവൈത്തിൽ തുടരുന്നു. അയൺ ഷീൽഡ് 1 കുവൈത്ത് സൈന്യം ബ്രിട്ടീഷ് സൈന്യവുമായി സഹകരിച്ച് നടത്തുന്ന സംയുക്ത അഭ്യാസങ്ങളിലൊന്നാണ്. സൈനിക സങ്കൽപ്പങ്ങൾ ഏകീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ അനുഭവ പരിചയങ്ങൾ കൈമാറുന്നതിനുമാണ് സൈനികാഭ്യാസം നടത്തുന്നത്.

Related News